പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക് സൈനികന്‍ സ്ഥാപിക്കും; പ്രകോപന പരാമര്‍ശങ്ങളുമായി പാക് സെനറ്റര്‍

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിക്കൊണ്ടാരിക്കുന്നതിനിടെ അയോധ്യ രാമക്ഷേത്രത്തിനെതിരെ പ്രകോപന പ്രസംഗവുമായി പാക്കിസ്താന്‍ സെനറ്റര്‍. അയോധ്യയിലെ പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക്കിസ്താന്‍ സൈനികര്‍ സ്ഥാപിക്കുമെന്നും അതിനു അധികം കാത്തിരിക്കേണ്ടി വരില്ലെന്നുമാണ് പാക് സെനറ്റായ പല്‍വാഷ മുഹമ്മദ് സായ് ഖാന്റെ വെല്ലുവിളി. ആദ്യത്തെ ബാങ്കുവിളി സൈനിക മേധാവി അസിം മുനീര്‍ നല്‍കുമെന്നും പാക് സെനറ്റില്‍ അവര്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്താനുമായി യുദ്ധം ഉണ്ടായാല്‍ സിഖ് സൈനികര്‍ പാക്കിസ്താനെ ആക്രമിക്കില്ല. കാരണം അവര്‍ക്ക് പാക്കിസ്താന്‍ ഗുരുനാനാക്കിന്റെ നാടാണ്. പാക്കിസ്താന്റെ ശക്തി സൈനികര്‍ മാത്രമല്ലെന്നും ആവശ്യം വന്നാല്‍ മുഴുവന്‍ ജനങ്ങളും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും തുടര്‍ന്നു പറഞ്ഞു.
എന്നാല്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിന്നുള്‍പ്പെടെ പിന്മാറിയ പാക് സൈനികരെക്കുറിച്ചാണ് പല്‍വാഷയുടെ വീരസ്യമെന്നും സമൂഹമാധ്യമത്തില്‍ പരിഹാസമുയരുന്നുണ്ട്.
ഭരണകക്ഷിയായ പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ അംഗമാണ് പാല്‍വാഷ. 2 തവണ സെനറ്റില്‍ അംഗമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍

You cannot copy content of this page