നടപടി കടുപ്പിച്ച് ഇന്ത്യ: നടിമാർ ഉൾപ്പെടെ പാക് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു വിലക്ക്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്താനെതിരായ കർശന നടപടി ഇന്ത്യ കടുപ്പിക്കുന്നു. സിനിമ നടികൾ ഉൾപ്പെടെ ഒട്ടേറെ പാക് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. പാക് സിനിമ നടിമാരായ മഹിര ഖാൻ, ഹനിയ ആമിർ എന്നിവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇബ്ര അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെയും അക്കൗണ്ടുകൾ ലഭ്യമല്ല.
2017ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം റായീസിലൂടെ മഹിര ഖാൻ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.
നേരത്തേ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനു 16 പാക്കിസ്താനി യൂട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് താരം ഷോയബ് അക്തറിന്റെ ചാനലും ഇതിൽ ഉൾപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page