പതിനായിരം രൂപയുടെ പന്തയം ജയിക്കാൻ വെള്ളം ചേർക്കാതെ 5 കുപ്പി മദ്യം കഴിച്ചു; 21 വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയം വച്ച് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടക കോളാറിലെ മുളബാഗിൽ സ്വദേശിയായ കാർത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കളുമായുള്ള പതിനായിരം രൂപയുടെ പന്തയത്തിൽ വിജയിക്കാനാണ് കാർത്തിക് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി വഷളായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഒരു വർഷം മുൻപ് വിവാഹിതനായ കാർത്തിക്കിനു 8 ദിവസം മുൻപാണ് കുഞ്ഞു പിറന്നത്.
സുഹൃത്തുക്കളോട് തനിക്കു വെള്ളം ചേർക്കാതെ 5 ഫുൾ ബോട്ടിൽ മദ്യം വരെ കഴിക്കാനാകുമെന്ന് കാർത്തിക് അവകാശപ്പെട്ടിരുന്നു. ഇതോടെ കുടിച്ചു കാണിച്ചാൽ 10,000 രൂപ നൽകാമെന്ന് സുഹൃത്തായ വെങ്കിട്ട റെഡ്ഡി പറഞ്ഞു. ഇതോടെ പന്തയം ജയിക്കാൻ കാർത്തിക് മദ്യം കുടിക്കുകയായിരുന്നു. പറഞ്ഞ പോലെ 5 കുപ്പി മദ്യവും കാലിയാക്കിയെങ്കിലും അതു കഴിഞ്ഞതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തിൽ വെങ്കിട്ട റെഡ്ഡി ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2 പേർ അറസ്റ്റിലായി. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം