ആലപ്പുഴ: തുറവൂരില്‍ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോടു ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം സെക്രട്ടറി കെ.എം കുഞ്ഞുമോന്(52) ആണ് മരിച്ചത്.
തിങ്കളാഴ്ച ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. അരൂര്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അഭിജിത്ത്, അഭിരാമി.
