ഓപ്പറേഷൻ ഡി ഹണ്ട്; കാസർകോട് എത്തിയ കാച്ചെഗുഡാ ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നും 1.3 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

കാസർകോട്: റെയിൽവേ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിന്റെ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 1.350ഗ്രാം കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച രാത്രി 9 മണിയോടെ മുരുഡേശ്വരിൽ നിന്നും കാച്ചെഗുഡാ വരെ പോകുന്ന കാച്ചെഗുഡാ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ ജനറൽ കോച്ചിന്റെ ബാത്റൂമിന്റെ സമീപം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ആർ പി എഫ്, റെയിൽവേ പൊലീസ് എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിലാണ് ട്രെയിനുകളിൽ പരിശോധന നടന്നത്. ഡാൻസഫ് ടീം അംഗങ്ങളായ ജ്യോതിഷ് ജോസ്, ശരത്ത്, നിജിൻ, സംഗീത് എന്നിവരുടെ നേതൃത്വത്തിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവ് കസ്റ്റഡിയിലെടുത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page