എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരശീല വീഴും; ഉല്‍സവാന്തരീക്ഷത്തില്‍ കാലിക്കടവ്

കാസര്‍കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് കാലിക്കടവ് മൈതാനത്ത് നടന്നുവരുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരശീല വീഴും. ഏപ്രില്‍ 21 മുതല്‍ നടന്ന പ്രദര്‍ശന വിപണന മേള കാലിക്കടവില്‍ ഉത്സവമായി തുടരുകയാണ്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രദര്‍ശന വിപണന മേളയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ നടക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നു. ഓരോ കണ്ണിലും കൗതുകം നിറക്കുന്ന കാഴ്ചകളും വിവരങ്ങളുമായാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയും പവലിയന്‍ നടന്നു കാണുന്നത്. 200 സ്റ്റാളുകളാണ് കാലിക്കടവില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒന്നാം ദിനം ആല്‍ മരം ബാന്റിന്റെ മ്യൂസിക്കല്‍ നൈറ്റില്‍ തുടങ്ങി, കല്ലറ ഗോപന്റെ മധുര ഗീതങ്ങള്‍, കലാമണ്ഡലം സ്വരചന്ദും സംഘവും അവതരിപ്പിച്ച ദുര്യോദന വധം കഥകളി, യുവജനക്ഷേമ ബോര്‍ഡിന്റെ മാര്‍ഗം കളി, സംഘ നൃത്തം, യക്ഷനാട്യം, അംഗണവാടി കുട്ടികളുടെ ഒപ്പന, സുഭാഷ് അറുകരയും സുരേഷ് പള്ളിപ്പാറയും ഒരുക്കുന്ന നാടന്‍പാട്ട് പാട്ടരങ്ങ്, കണ്ണൂര്‍ യുവകലാസാഹിതിയുടെ നാടകം ആലഞ്ചേരി വല്യെശ്മാന്‍ വരെ വേദിയെ സാംസ്‌കാരിക മുഖരിതമാക്കി.
ഏപ്രില്‍ 26ന് വൈകീട്ട് 5.15 മുതല്‍ സാംസ്‌ക്കാരിക പരിപാടികള്‍ നടക്കും. പിലിക്കോട് പഞ്ചായത്തിലെ കലാകാരന്‍മാരുടെ നൃത്തശില്‍പം, 5.45ന് ജീവനക്കാരിയായ രജിത അവതരിപ്പിക്കുന്ന മോഹിനിയാട്ടം, വൈകീട്ട് ആറ് മുതല്‍ പട്ടുറുമാല്‍ ഫെയിം കുഞ്ഞുഭായ് അവതരിപ്പിക്കുന്ന ഇശല്‍രാവ്, വൈകീട്ട് 7.30 മുതല്‍ കുടുംബശ്രീ കലാസന്ധ്യ എന്നിവ അരങ്ങേറും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page