പകല്‍ സാമൂഹ്യ പ്രവര്‍ത്തകന്‍; രാത്രി നായാട്ട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച കാട്ടുപോത്തിറച്ചിയും തോക്കുമായി യുവാവ് അറസ്റ്റില്‍

പുത്തൂര്‍: ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട 10 കിലോ കാട്ടുപോത്തിറച്ചിയുമായി യുവാവ് അറസ്റ്റില്‍. പുത്തൂര്‍, കസബയിലെ നൂജിബെല്‍ത്തിലയിലെ സിബി എന്ന വര്‍ഗീസ് തോമസി(35)നെയാണ് പുത്തൂര്‍ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റു ചെയ്തത്. നായാട്ടിനു ഉപയോഗിച്ച തോക്കും ഇറച്ചി വില്‍പ്പനയ്ക്കായി കൊണ്ടു പോയ കാറും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
സാമൂഹ്യ പ്രവര്‍ത്തകനെന്നാണ് നാട്ടില്‍ സിബിയെ അറിയപ്പെടുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി പാവപ്പെട്ടവര്‍ക്കു ആനുകൂല്യം തരപ്പെടുത്തിക്കൊടുക്കുന്ന ആളാണ് ഇയാള്‍. ഇതുവഴി ജനങ്ങളുമായി നല്ല ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.
ഇതിനിടയിലാണ് രാത്രികാലങ്ങളില്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ കയറി നായാട്ടു നടത്തുന്നതായുള്ള സൂചന ലഭിച്ചത്. അതിനു ശേഷം സിബി നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ കാട്ടുപോത്തിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page