വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി ; ഉപയോഗം കുറക്കണം

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളിൽ ശനിയാഴ്ച വരെ വൈദ്യുത നിയന്ത്രണത്തിനു സാധ്യതയെന്ന് കെഎസ്ഇബി. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപെട്ടതോടെ സുരക്ഷ മുൻനിർത്തി വൈദ്യുതോൽപാദനം നിർത്തിവച്ച സാഹചര്യത്തിലാണിത്. ഉത്പാദനത്തിൽ 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് (24-04-25) മുതൽ ശനിയാഴ്ച (26-04-25) വരെ വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ അരമണിക്കൂർ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെ പ്രശ്നം പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തു നിന്നെത്തിക്കാനും ശ്രമിക്കുന്നു. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകും. അതിനാൽ വൈകിട്ട് 6ന് ശേഷം വൈദ്യുത ഉപയോഗം പരമാവധി കുറയ്ക്കണമെന്നു കെഎസ്ഇബി നിർദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page