ഹൈബ്രിഡ് കഞ്ചാവ് വേണോ? വെയിറ്റെന്ന് ശ്രീനാഥ് ഭാസി; തസ്ലീമയും നടന്‍ ഷൈന്‍ ടോം ചാക്കോയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍, സിനിമയില്‍ തസ്ലീമയുടെ സുഹൃത്തുക്കളാര്?

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയും നടന്‍ ഷൈന്‍ ടോം ചാക്കോയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍. എന്നാല്‍ തസ്ലീമ നടന്‍ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നല്‍കിയ ചാറ്റും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ചില തീയതികളിലെ ചാറ്റുകള്‍ മാത്രം ഡിലീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും. ഇതിനിടെയാണ് ഭാസിയുമായുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. നിരവധി സിനിമാതാരങ്ങള്‍ക്ക് തസ്ലീമയുമായി ബന്ധമുണ്ടെന്നാണ് അവസാനം ലഭിക്കുന്ന വിവരം. സിനിമമേഖലയിലുള്ളവര്‍ പലരും സുഹൃത്തുക്കളാണെന്നും എന്നാല്‍, അവരുമായി ലഹരി ഇടപാടുകളില്ലെന്നും കോടതിയിലെത്തിയ തസ്‌ലിമ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍ തസ്ലീമയുടെ മൊഴി എക്‌സൈസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കേസില്‍ സിനിമാതാരങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ തസ്ലീമയെ ഇന്ന് വീണ്ടും എക്‌സൈസ് ചോദ്യം ചെയ്യും. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയില്‍ വ്യക്തത വരുത്താനാകും ചോദ്യം ചെയ്യല്‍. ലഹരിക്കേസില്‍ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുകയും ചെയ്യും. ഇരു നടന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നാണ് പൊലീസിന്റെ നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page