ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി 2 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് ഉയര്‍ന്ന അളവില്‍ മദ്യം ലഭിച്ചതിനെ കുറിച്ച് അന്വേഷണം

കാസര്‍കോട്: അനധികൃത വില്‍പ്പനയ്ക്കായി ഓട്ടോയില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന 65 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍. തിരുമേനി, കൊക്കടവ്, മണ്ഡപത്തില്‍ ഹൗസില്‍ എം.വി ജോബിന്‍സ് (38), ചിറ്റാരിക്കാല്‍, കാറ്റാംകവല കിഴക്കേകുടിയില്‍ ഹൗസില്‍ കെ.പി ഷിബു (48) എന്നിവരെയാണ് ബേഡകം എസ്‌ഐ. എം അരവിന്ദനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പിലിന്റെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച രാത്രി 9.30ന് ബന്തടുക്ക കോളിച്ചാല്‍ റോഡിലെ എബനേസര്‍ ഐപിസി ചര്‍ച്ചിനു സമീപത്തു വച്ചാണ് മദ്യം പിടികൂടിയത്. 1110 രൂപയും ഓട്ടോയും കസ്റ്റഡിയിലെടുത്തു. രണ്ടു ചാക്കുകളിലായി 130 കുപ്പി മദ്യമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. വലിയ തോതില്‍ മദ്യം ശേഖരിച്ച് അനധികൃത വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്നുവെന്നു ബേഡകം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ക്ക് ഇത്രയും ഉയര്‍ന്ന അളവില്‍ മദ്യം ലഭിച്ചത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page