ചെന്നൈ: ബിഗ് ബോസ് ഹൗസിനുള്ളില്‍ മൊട്ടിട്ട മറ്റൊരു പ്രണയം കൂടി പൂവിട്ടു. പാവ്നി റെഡ്ഡിയും ആമിറുമാണ് ആ താരങ്ങള്‍. ഞായറാഴ്ചയാണ് നടി പാവനി റെഡ്ഡിയും കൊറിയോഗ്രാഫര്‍ ആമിറും വിവാഹിതരായത്. ഇരുവരും 2021-ല്‍ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ അഞ്ചാം സീസണിലെ മത്സരാര്‍ഥികളായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ആമിര്‍ ഷോയിലെത്തിയത്. ചെന്നൈയിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ബിഗ് ബോസ് ഷോയ്ക്കിടെ ആമിറാണ് പാവനിയെ പ്രൊപ്പോസ് ചെയ്തത്. ഷോ അവസാനിച്ചശേഷം ഇരുവരും പ്രണയം തുടരുകയായിരുന്നു. പിന്നീട് ബിബി ജോഡിഗള് 2 എന്ന റിയാലിറ്റി ഷോയിലും ഇരുവരും പങ്കെടുത്ത് വിജയികളായിരുന്നു. പാവനിയുടെ രണ്ടാം വിവാഹമാണ് ഇത്. 2017 ഫെബ്രുവരി 14-ന് തെലുങ്ക് നടന് പ്രദീപ് കുമാറിനെയാണ് പാവനി ആദ്യം വിവാഹം ചെയ്തത്. രണ്ടുമാസങ്ങള്‍ക്കുശേഷം പ്രദീപ് ആത്മഹത്യ ചെയ്യുകയായിരുന്നു. തെലുങ്ക്, തമിഴ് സീരിയലുകളില്‍ സജീവമാണ് പാവനി.
