കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്നു, ദേശീയപാതയിലെ ഒറ്റത്തൂണ്‍ മേല്‍പ്പാലം ഭാഗികമായി തുറന്നുകൊടുത്തു

കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ മേല്‍പ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ തുറന്നു നല്‍കി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള ദൂരമാണ് ഭാഗികമായി തുറന്നു നല്‍കിയത്.
മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡില്‍ ഇനി ഗതാഗതം സുഗമമാകും. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കാണ് മേല്‍പ്പാലം തുറന്നു നല്‍കിയത്. തലപ്പാടി-ചെര്‍ക്കള റീച്ചില്‍ പലയിടത്തും ദേശീയ പാത സമാനമായി താത്കാലികമായി തുറന്ന് നല്‍കിയിരുന്നു. കാസര്‍കോട് നഗരത്തിലെ ഒറ്റത്തൂണ്‍മേല്‍പ്പാലം ഇനി ശ്രദ്ധയാകര്‍ഷിക്കും. ആറു വരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം നിര്‍മിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്. 27 മീറ്ററാണ് പാലത്തിന്റെ വീതി. കോയമ്പത്തൂര്‍ അവിനാശിയില്‍ സമാന രീതിയിലുള്ള പാലം നിര്‍മിക്കുന്നുണ്ട്. കറന്തക്കാട് അഗ്‌നിരക്ഷാ സേനയു ടെ ഓഫീസ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോ മീറ്റര്‍ നീളത്തിലാണ് പാലം വരുന്നത്. 30 തൂണുകളാണുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page