കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു; ആദ്യ സന്ദര്‍ശനം കാലിക്കടവില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ബേക്കല്‍ എസ്എച്ച്ഒ അപര്‍ണ്ണ, ഡിവൈ.എസ്.പിമാരായ സി.കെ സുനില്‍ കുമാര്‍, വി.വി മനോജ്, ബാബു പേരിങ്ങേത്ത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി എം. സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഔദ്യോഗികപദവി ഏറ്റെടുത്ത ശേഷം ബി.വി വിജയഭാരത് റെഡ്ഡി കാലിക്കടവിലേക്ക് പോയി. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനാണ് അദ്ദേഹം കാലിക്കടവില്‍ എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page