ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി, നിരവധി കേസുകളിലെ പ്രതിയായ യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ ബന്ധുവിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാ(54)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. രാംദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരും.സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇരുവരും തമ്മിലുള്ള മുൻകാല ഇടപാടുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page