കോഴിക്കടയുടെ മറവില്‍ എംഡിഎംഎ കച്ചവടം; യുവാവ് പിടിയില്‍

പൊന്നാനി: കോഴിക്കടയുടെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പൊന്നാനി തെക്കേപ്പുറത്തെ പുത്തന്‍പുരയില്‍ ഫൈസല്‍ (37) ആണ് പൊലീസ് പിടിയിലായത്. കോഴിക്കച്ചവടത്തിനൊപ്പം നടത്തിയിരുന്ന എംഡിഎംഎ കച്ചവടത്തിനു കൊണ്ടുവന്ന 14 ഗ്രാം എംഡിഎംഎ പൊലീസ് ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
പൊന്നാനിയില്‍ ലഹരി വില്‍പ്പന കേസില്‍പ്പെട്ട പ്രതികളെ ചോദ്യം ചെയ്യവെയാണ് ഫൈസലിനു എംഡിഎംഎ കച്ചവടമുള്ള വിവരം പൊലീസിനു ലഭിച്ചതെന്നു പറയുന്നു. ഇതിനെത്തുടര്‍ന്ന് ഫൈസലിനെ ക്രൈംസ്‌ക്വാഡ് നിരീക്ഷിച്ചു വരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page