വീണ്ടും മുക്കുപണ്ടതട്ടിപ്പ്: കാഞ്ഞങ്ങാട്ട് വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 65,726 രൂപ തട്ടി; കരിന്തളത്ത് തട്ടിപ്പ് നടത്താനുള്ള ശ്രമം പൊളിഞ്ഞു, സ്ത്രീകളടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചെറിയ ഇടവേളയ്ക്ക് ശേഷം കാസര്‍കോട് ജില്ലയില്‍ വീണ്ടും മുക്കുപണ്ട തട്ടിപ്പ്. ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കാഞ്ഞങ്ങാട്, കോട്ടച്ചേരി ബ്രാഞ്ച് മാനേജര്‍ അതിയാമ്പൂര്‍, കുന്നുമ്മല്‍ ഹൗസിലെ എം. മഞ്ജുള നല്‍കിയ പരാതി പ്രകാരം കൊളവയല്‍, മുട്ടുന്തലയിലെ എ നൗഷാദിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. 2025 ജനുവരി 23ന് ആണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ സ്ഥാപനത്തിലെത്തിയ പ്രതി 11.9 ഗ്രാം വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 65,726 രൂപ കൈക്കലാക്കിയെന്നാണ് കേസ്. മറ്റൊരു സംഭവത്തില്‍ കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി വി. മധുസൂദനന്‍ നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. കരിന്തളം, കൊല്ലംപാറ വാളൂരിലെ വി. രമ്യ, കരിന്തളത്തെ ഷിജിത്ത്, രതികല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബാങ്കിലെത്തിയ പ്രതികള്‍ 26.400 ഗ്രാം വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വ്യാജ സ്വര്‍ണ്ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page