സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിവച്ചിരിക്കുന്നത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അബ്ദുല്‍ റഹ്‌മാന്‍; കളക്ടര്‍ വ്യക്തമാക്കണമെന്ന് ആവശ്യം

കാസര്‍കോട്: ഇടതു സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിനു സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ ചുവപ്പുനാട കൊണ്ടു കെട്ടി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതു ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ ജില്ലാ കളക്ടറോട് ആരാഞ്ഞു. ഓരോ ഫയലും ഓരോ ജീവനാണെന്ന് ഒരു മൂലക്കിരുന്നു പറയുകയും അവിടെ നിന്നു മാറുമ്പോള്‍ അത് നടപടിയെടുക്കാതെ മാറ്റിവെക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നോക്കിയിരിക്കാന്‍ ലീഗിനാവില്ലെന്ന് പ്രസ്താവനയില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫയലുകള്‍ കാലതാമസമുണ്ടാകാതെ തീര്‍പ്പാക്കിക്കിട്ടേണ്ടതു നികുതി നല്‍കുന്ന പൗരന്റെ അവകാശമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം ഫയലുകള്‍ തീര്‍പ്പാക്കുന്നത് നിറുത്തിവച്ചിരിക്കുന്നതെന്ന് ജനങ്ങളോട് ഉടന്‍ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page