പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം കഴിച്ചു; പൊട്ടിത്തെറിയിൽ പ്രസവിച്ച് 20 ദിവസമായ പശുവിൻ്റെ വായ തകർന്നു

പാലക്കാട്: പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം അബദ്ധത്തിൽ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിൻ്റെ വായ തകർന്നു. പാലക്കാട് പുതുന​ഗരത്തിൽ ആണ് സംഭവം. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പൊട്ടിത്തെറിയിൽ പരിക്ക് പറ്റിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്താണ് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയിൽ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നത്.
അതിനിടെ ഈ പാടത്ത് മേയാൻ വിട്ട പശു ഇത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു. പടക്കം പൊട്ടിയ ഉടൻ വായ തകർന്നു.
ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാർഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തിൽ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page