കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമം; 45 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് 10 വയസ്സുകാരന് ഗുരുതരം

പയ്യന്നൂര്‍: പന്തെടുക്കാന്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ 45 അടി താഴ്ചയുള്ള കിണറിലേക്ക് പിടിവിട്ട് വീണ് 10 വയസുകാരന് ഗുരുതര പരിക്ക്. എരമം, കണ്ണാപ്പള്ളിപൊയിലിലെ ഇതരസംസ്ഥാന തൊഴിലാളി സിദപ്പയുടെ മകന്‍ കൃഷ്ണയാണ് കിണറ്റില്‍ വീണത്. കളിക്കുന്നതിനിടെ പന്ത് അയല്‍വാസിയായ നബീസയുടെ വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല.
പന്തെടുക്കാന്‍ കയര്‍ പിടിച്ച് കുട്ടി ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കാലിന്റെ തുടയെല്ല് പൊട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെരിങ്ങോം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷെറില്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് കൃഷ്ണയെ കിണറിന് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page