മൂന്നു മക്കളുടെ മാതാവ്; രണ്ടാം ഭര്‍ത്താവിനെ ഒഴിവാക്കി മതം മാറിയശേഷം 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു

ലക്‌നൗ: മൂന്നു പെണ്‍കുട്ടികളുടെ മാതാവായ യുവതി രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹമോചനം നേടിയ ശേഷം പന്ത്രണ്ടാം ക്ലാസുകാരനെ വിവാഹം ചെയ്തു. ഇസ്ലാം മത വിശ്വാസിയായിരുന്ന ശബ്‌നം എന്ന് പേരുള്ള യുവതി മതം മാറി ശിവാനി എന്ന പേര് സ്വീകരിച്ചാണ് 12-ാം ക്ലാസുകാരനുമായി മൂന്നാം വിവാഹം നടത്തിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കിയാണ് ശബ്‌നം രണ്ടാം കല്യാണം നടത്തിയത്. ഈ ബന്ധത്തില്‍ മൂന്നു പെണ്‍കുട്ടികളുണ്ട്. ഇതിനിടയിലാണ് പന്ത്രണ്ടുകാരനുമായി പ്രണയത്തിലായത്. പ്രണയം കലശലായതോടെ വിവാഹമോചനം നേടുകയും മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചുമാണ് ശബ്‌നം പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം ജീവിക്കാന്‍ ഇറങ്ങിയതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ മകളുടെ പ്രതിശ്രുത വരനൊപ്പം മാതാവ് ഒളിച്ചോടിപ്പോയി വിവാഹം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കല്യാണ വാര്‍ത്ത പുറത്തു വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page