വഖഫ് നിയമ ഭേദഗതി: പിന്തുണച്ച ബിജെപി നേതാവിന്റെ വീടിന് ജനക്കൂട്ടം തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച ബിജെപി നേതാവിന്റെ വീടിന് ജനക്കൂട്ടം തീയിട്ടു. തൌബൽ ജില്ലയിലെ ലിലോങിലാണ് സംഭവം. സമൂഹമാധ്യമത്തിൽ നിയമത്തെ പിന്തുണച്ച് കുറിപ്പിട്ട ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയ്ക്കു നേരെയാണ് ആക്രമണം. ലാത്തികളും കല്ലുകളുമായി എണ്ണായിരത്തിലധികം പേർ അലിയുടെ വീട്ടിലേക്കു എത്തുകയായിരുന്നു. എന്നാൽ അലിക്കോ കുടുംബത്തിനോ ആക്രമണത്തിൽ പരിക്കില്ല. വീടിനു ഗുരുതര കേടുപാടുണ്ടായതോടെ ഇവർ ബന്ധുവിന്റെ വീട്ടിലേക്കു മാറി. സമൂഹ മാധ്യമങ്ങളിലെ കുറിപ്പിൽ അലി ക്ഷമാപണ വിഡിയോ പുറത്തുവിട്ടിട്ടുjണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിലോങ്ങിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page