കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു: മുണ്ടൂരിൽ ഇന്ന് ഹർത്താൽ

പാലക്കാട്: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ഉച്ചവരെയാണ് സിപിഎം ഹർത്താലിനു ആഹ്വാനം ചെയ്തത്. മുണ്ടൂർ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കൽ ജോസഫിന്റെ മകൻ അലനാണ് (24) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാവ് വിജി (51) തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 7.30നാണ് സംഭവം. മകളുടെ വീട്ടിൽ നിന്നു മടങ്ങിയെത്തിയ വിജിയെ വീട്ടിലേക്കു കൂട്ടി കൊണ്ടു വരാൻ പോയതായിരുന്നു അലൻ. വീട്ടിലേക്കു നടക്കുന്നതിനിടെ ഇരുവരെയും കാട്ടാന ആക്രമിക്കുകയായിരുന്നു. എറണാകുളത്തെ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായ അലൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി 3 ആനകൾ ഈ സ്ഥലത്തു ചുറ്റി കറങ്ങുന്നതായിപരാതിയുണ്ടായിരുന്നു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page