മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടര്‍ 15ല്‍ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാന്‍(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന തര്‍ക്കത്തിനിടെ അസ്മാ ഖാന്റെ തലയില്‍ ചുറ്റിക കൊണ്ട് നൂറുല്ല അടിക്കുകയായിരുന്നു. ഇവരുടെ മകനാണ് വിവരം പൊലീസിയില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. 2005ല്‍ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. നോയിഡയിലെ സെക്ടര്‍ 62ലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു അസ്മ. എഞ്ചിനീയറിങ് ബിരുദധാരിയായ നൂറുല്ല, നിലവില്‍ തൊഴില്‍രഹിതനാണ്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഒരു മകനും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളും ഇവര്‍ക്കുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page