അന്നദാനത്തിനിടെ നാലുതവണ ചോദിച്ചു; അച്ചാറ് നല്‍കിയില്ല; ക്ഷേത്ര ഭാരവാഹിക്ക് ക്രൂര മര്‍ദനം

ആലപ്പുഴ: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്ത വിരോധത്തിന് ക്ഷേത്ര ഭാരവാഹിയെ മര്‍ദിച്ചതായി പരാതി. തടയാന്‍ എത്തിയ ഭാര്യക്കും മര്‍ദനമേറ്റു. ദമ്പതികളുടെ പരാതിയില്‍ വെള്ളക്കിണര്‍ സ്വദേശി അരുണിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് പലതവണ അച്ചാര്‍ ആവശ്യപ്പെട്ടു. നാലാം തവണയും ഇത് ആവര്‍ത്തിച്ചതോടെ വിളമ്പുകാരനുമായി തര്‍ക്കമായി. ഇത് പരിഹരിക്കാന്‍ എത്തിയപ്പോഴാണ് രാജേഷിനും ഭാര്യയ്ക്കും മര്‍ദനം ഏറ്റത്.
അരുണിനെയും ഒപ്പം ഉണ്ടായിരുന്നവരെയും നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുമാറ്റുകയായിരുന്നു. തുടര്‍ന്ന് രാജേഷും അര്‍ച്ചനയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പരാതിയില്‍ അരുണിനെതിരെ ആലപ്പുഴ സൗത്ത് പൊലിസ് കേസെടുത്തു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്ന് മര്‍ദനമേറ്റ രാജേഷും ഭാര്യ അര്‍ച്ചനയും പറഞ്ഞു.
2022 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ വിവാഹ സദ്യയില്‍ പപ്പടം കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല് ഉണ്ടായിരുന്നു.
ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page