കുപ്രസിദ്ധ വാഹനമോഷ്ടാവ് അഭിജിത്ത് അറസ്റ്റില്‍; വയസ് 22, കേസുകള്‍ നിരവധി

കണ്ണൂര്‍: കുപ്രസിദ്ധ വാഹനമോഷ്ടാവ് പൊലീസ് പിടിയില്‍. തൃശൂര്‍, മേലെപുരയ്ക്കല്‍ അഭിജിത്തി(22)നെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 19ന് ചാവശ്ശേരിയിലെ വര്‍ക്ക് ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.
65 സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനെ പിന്തുടര്‍ന്നു പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ ലിനീഷ്, സിപിഒമാരായ കെ. രതീഷ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. അറസ്റ്റിലായ അഭിജിത്തിനെതിരെ ഒറ്റപ്പാലം, എറണാകുളം സെന്‍ട്രല്‍ കുന്നത്ത് നാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി വാഹന മോഷണ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page