പൊലീസിനെ കണ്ടപ്പോള്‍, ഇപ്പോള്‍ കൊണ്ടുവരേണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി; 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍, താമസസ്ഥലത്തെ കട്ടിലിനു അടിയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു

കാസര്‍കോട്: 98 വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാഞ്ഞങ്ങാട്, മഡിയനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര, കൊറക്കോട് റൈഹാന മന്‍സിലിലെ കെ എം ജാബിറി (40)നെയാണ് ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെ ഇന്‍സ്‌പെക്ടറും സംഘവും അപ്രതീക്ഷിതമായി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു. ഈ സമയത്ത് കടയുടമ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ‘ഇപ്പോള്‍ കൊണ്ടുവരേണ്ടെന്ന്’ പറഞ്ഞു ഫോണ്‍ കട്ടാക്കിയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. തൊട്ടുപിന്നാലെ കടയിലെത്തിയ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ‘ഇപ്പോള്‍ കൊണ്ടുവരേണ്ട’ എന്നു പറഞ്ഞത് പുകയില ഉല്‍പ്പന്നങ്ങളാണെന്നു മനസ്സിലായത്. തുടര്‍ന്ന് ജാബിറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും മഡിയന്‍ കൂലോത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ കട്ടിലിനടിയില്‍ നിന്നു പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page