മദ്യപാനത്തിനിടെ തര്‍ക്കം; അയല്‍വാസിയെ യുവാവും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ചുകൊന്നു

പാലക്കാട്: മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി വിനോദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മണികണ്ഠന്‍. അയല്‍വാസിയായ വിനോദും സഹോദരനും ഇടയ്ക്കൊക്കെ മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രിയിലും ഇവര്‍ ഒത്തുചേര്‍ന്ന് മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിനോദിന്റെ സഹോദരന്‍ ബിനീഷ് ഒളിവില്‍ പോയിരുന്നെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. രാവിലെയാണ് കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page