രാജഗോപുരവും രാജാങ്കണവും മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിന് സമര്‍പ്പിച്ചു

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി സദാശിവ കന്യാന സ്വന്തം ചെലവില്‍ നിര്‍മ്മിച്ച രാജഗോപുരവും രാജാഗണവും ക്ഷേത്രത്തിന് സമര്‍പ്പിച്ചു. സമര്‍പ്പണം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഗുരുദേവാനന്ദ, യോഗി കൗസ്തുഭ മോഹനദാസ പരമഹംസ, യോഗാനന്ദ സരസ്വതി എന്നിവരുടെ സാന്നിധ്യത്തിലാണ് സമര്‍പ്പണം നടന്നത്. ബ്രഹ്‌മ കലശോത്സവ സമിതി അധ്യക്ഷന്‍ ഡോ. ബി എസ് റാവു അധ്യക്ഷത വഹിച്ചു. എടക്കാന മഹാബലേശ്വര്‍ ഭട്ട്, ഐക്കള ഹരീഷ് ഷെട്ടി, നഡോജ ഡോ.ജി ശങ്കര്‍ ഉഡുപ്പി, ബറോഡ ശശീധര്‍ ഷെട്ടി, കുത്തിക്കാര്‍ കെകെ ഷെട്ടി, കന്യാന രഘുരാമ ഷെട്ടി, ബികെ മധൂര്‍, സതീഷ് ഷെട്ടി പട്‌ള, സദാശിവ ഷെട്ടി കന്യാന എന്നിവര്‍ മുഖ്യാതിഥികളായി. പുരുഷോത്തമ ഭണ്ഡാരി അഡ്യാര്‍, ഡോ.മമത ഷെട്ടി(അഭിമത ടിവി) അവതരണം നടത്തി. ദയാസാഗര്‍ ചൗട്ട സ്വാഗതവും കെ നാരായണ നായ്ക് കുളൂരു നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page