മംഗല്‍പ്പാടിയില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്നു 4.2 കിലോ കഞ്ചാവ് പിടികൂടിയ കേസ്; പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും 4.2 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ഒരു വര്‍ഷത്തെ കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മംഗല്‍പ്പാടി, ബൈതലയിലെ കെ എസ് മുഹമ്മദ് ബാത്തിഷ(42)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. 2020 ജൂലായ് അഞ്ചിനു വൈകുന്നേരം ആറരമണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കുമ്പള എസ് ഐ ആയിരുന്ന എ സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി പ്രമോദാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍, ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page