വ്യാപാരി വ്യവസായി ഏകോപന സമിതി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും നടത്തി

കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും
അനുമോദനവും കൊവ്വല്‍ പള്ളി വ്യാപാര ഭവനില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് എന്‍.പി.അഷ്‌റഫ് പതാക ഉയര്‍ത്തി. കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക ജനറല്‍ബോഡിയോഗവും ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു.
സംഘടനാ കാര്യങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജില്ലാ സെക്രട്ടറിമാരായ സി.കെ. ആസിഫ്, കെ.വി. ദാമോദരന്‍ യൂണിറ്റ് ട്രഷറര്‍ പി. കെ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.ജി. പ്രഭാകരന്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി,പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മാളവിക ദിനേശ്, ശ്രേയ സുരേഷ്, ഹംനാസ്, കെ. ശിവഗംഗ, അഭിരാം സുരേഷ്, ഫാത്തിമത്ത് റംസീന, കെ.വി. വൈഭവ്, എം. മുഹമ്മദ് ഹാരിസ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
യൂണിറ്റ് പ്രസിഡണ്ടായി എന്‍. പി അഷ്‌റഫിനെയും, ജനറല്‍ സെക്രട്ടറിയായി കെ.ജി. പ്രഭാകരനെയും യൂണിറ്റ് ട്രഷററായി പി. കെ. രവീന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി ടി.വി. ദിനേശന്‍, വി. ജയകൃഷ്ണന്‍, സെക്രട്ടറിമാരായി വി.ഹരികൃഷ്ണന്‍, മധുരഗണേഷ് പ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page