വായനാ വെളിച്ചം തെളിഞ്ഞു; ചൗക്കില്‍ വായനക്കാര്‍ക്ക് പുളകം

മൊഗ്രാല്‍ പുത്തൂര്‍: സന്ദേശം ഗ്രന്ഥാലയം ബാലവേദി അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായനാ വെളിച്ചം വായനക്കളരി സന്ദേശം ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ചു. പരിപാടി കൂട്ടുകാര്‍ക്കു പുളകം പകര്‍ന്നു. എസ്.വി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട് വിഷയം അവതരിപ്പിച്ചു. വിവിധ മത്സര വിജയികള്‍ക്കു സമ്മാന വിതരണം നടത്തി. ബാലവേദി കൂട്ടുകാര്‍ അവര്‍ വായിച്ച പുസ്തകങ്ങളെ കുറിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞു. സന്‍ഫിയ, സുലൈമാന്‍, സഫാഖ് അബ്ദുള്‍ ഖാദര്‍, എന്‍.കെ രമ്യ, എസ്.എച്ച് ഹമീദ്, സലിം സന്ദേശം പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page