മഞ്ചേശ്വരത്ത് എം.ഡി.എം.എ മാഫിയയിലെ 4 പേര്‍ പിടിയില്‍, 25 ഗ്രാം എം.ഡി.എം.എയും ഏഴുലക്ഷം രൂപയും വാഹനവും പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പരിസരങ്ങളില്‍ പൊലീസ് നടത്തിയ ലഹരിവേട്ടയില്‍ പിടിയിലായവരുടെ എണ്ണം നാലായി ഉയര്‍ന്നു. കര്‍ണാടക സ്വദേശി ഉള്‍പ്പെടെ പിടിയിലായവരില്‍ നിന്ന് 25 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വിറ്റുകിട്ടിയതെന്നു കരുതുന്ന ഏഴുലക്ഷം രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു. കുഞ്ചത്തൂര്‍ മാടയിലെ ഖലീല്‍ മന്‍സിലില്‍ അന്‍വര്‍ ആലിക്കുട്ടി(36), കര്‍ണാടക സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ടോടെ പിടികൂടിയത്. കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാട ഹൗസിലെ അല്ലാം ഉഖ്ബാല്‍, ഉപ്പള ശാരദാനഗര്‍ മണിമുണ്ട ഹൗസിലെ മുഹമ്മദ് ഫിറോസ് എന്നിവരെ വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച സൂചനയെതുടര്‍ന്നാണ് മറ്റുരണ്ടുപേര്‍ പിടിയിലായതെന്നറിയുന്നു. പിടിയിലായ മുഹമ്മദ് മന്‍സൂര്‍ കര്‍ണാടക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ അന്‍വര്‍ വിദേശത്തുനിന്ന് മടങ്ങി വന്നശേഷം മാസങ്ങളായി ലഹരി വില്‍പന നടത്തുകയായിരുന്നുവത്രേ. കേരള കര്‍ണാടക കേന്ദ്രീകരിച്ചു സുപ്രധാന വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ, ഡിവൈഎസ്പി സികെ സുനില്‍കുമാര്‍ എന്നിവരുടെ നിര്‍ദേശമനുസരിച്ച് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാര്‍, എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, എ.എസ്.ഐ മധുസൂദനന്‍, ധനേഷ്, രാജേഷ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഷുക്കൂര്‍, നിജിന്‍ കുമാര്‍, രതീഷ്, സിഎച്ച് സന്ദീപ്, കെഎം അനീഷ് കുമാര്‍, സോണിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page