വേലി തന്നെ വിളവ് തിന്നു; ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച കഞ്ചാവുമായി അറസ്റ്റില്‍

കണ്ണൂര്‍: ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകന്‍ കഞ്ചാവുമായി അറസ്റ്റില്‍. കണ്ണൂര്‍, പാടിക്കല്‍ സ്വദേശി ഫാസിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാളില്‍ നിന്നു 14 ഗ്രാം കഞ്ചാവ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെടുത്തു. മാട്ടൂര്‍, മാടായി ഭാഗങ്ങളില്‍ പൊതുജനത്തിനു ശല്യമായി തീര്‍ന്ന ലഹരി മാഫിയ സംഘങ്ങളെ പിടികൂടാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ‘ധീര’ എന്ന പേരിലുള്ള ലഹരിവിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ ഫാസില്‍. നൂറോളം പേരാണ് കൂട്ടായ്മയില്‍ ഉള്ളത്. അതേ സമയം ഫാസിലിനെ മാര്‍ച്ച് 3ന് തന്നെ കൂട്ടായ്മയില്‍ നിന്നു ഒഴിവാക്കിയിരുന്നതായി അഡ്മിന്‍മാര്‍ പൊലീസിനു മൊഴി നല്‍കി. സാധാരണ ഒരു അംഗം മാത്രമായിരുന്നു അയാളെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page