സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ നിന്നു സൈബര്‍ തട്ടിപ്പ് സംഘം പണം തട്ടി

പയ്യന്നൂര്‍: വ്യാജ സന്ദേശം അയച്ച് സെക്കന്റുകള്‍ക്കുള്ളില്‍ സിപിഎം നേതാവിന്റെ പണം സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തു. സിപിഎം തളിപ്പറമ്പ് രിയാ കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി-കല്യാശ്ശേരി സഹകരണ ബാങ്ക് കൂളിച്ചാല്‍ ശാഖാ മാനേജരുമായ സി. അശോക് കുമാറിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കാനറാ ബാങ്ക് ധര്‍മ്മശാല ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് അശോക് കുമാറിന്റെ 25,997 രൂപ നഷ്ടമായത്.
കാനറ ബാങ്കില്‍ നിന്നാണെന്ന രീതിയില്‍ ബാങ്കിന്റെ ഒറിജിനല്‍ ലോഗോ സഹിതമുള്ള സന്ദേശം അശോക് കുമാറിന്റെ മൊബൈല്‍ ഫോണില്‍ എത്തിയതോടെയാണ് തട്ടിപ്പിനു തുടക്കം. ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു സന്ദേശം. പ്രസ്തുത സന്ദേശം തുറന്നു നോക്കിയ ഉടന്‍ പണം ട്രാന്‍സ്ഫര്‍ ആയെന്ന സന്ദേശമാണ് അശോക് കുമാറിന്റെ ഫോണിലേക്ക് എത്തിയത്. ഉടന്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അശോക് കുമാര്‍ തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. തളിപ്പറമ്പ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page