അമ്മയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവേ 19 കാരനായ മകന്‍ കാറിടിച്ച് മരിച്ചു

കോഴിക്കോട്: ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി മടങ്ങിയ മകന്‍ കാറിടിച്ച് മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍ എന്ന മോനുട്ടന്‍(19) ആണ് മരിച്ചത്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ടെക്സ്റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെയും കൂട്ടി മടങ്ങിവരികയായിരുന്നു. നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് വച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചു. രോഹിന്റെ മൃതദേഹം നടുപൊയില്‍ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page