പൊയിനാച്ചിയില്‍ സ്വകാര്യ ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

കാസര്‍കോട്: പൊയിനാച്ചിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് 3.45 ഓടെ പെയിനാച്ചി ദേശീയ പാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസും പെരിയ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.

പൊയിനാച്ചിയില്‍ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് നീങ്ങിവരുന്നതിനാല്‍ വേഗത കുറവായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറി അമിത വേഗതിയിലായിരുന്നുവെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. മേല്‍പറമ്പ് എസ്.ഐ കെ വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page