ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുരുങ്ങി നാലു വയസ്സുകാരനു ദാരുണാന്ത്യം. ഹൈദരാബാദിനു സമീപത്തെ മെഹ്ദി പട്ടണത്ത് ആറുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനും നേപ്പാള്‍ സ്വദേശിയുമായ ശ്യാംബഹദൂറിന്റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്. ലിഫ്റ്റിനു സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ ലിഫ്റ്റിനകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വാതിലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നുവെന്നു കരുതുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തെരയുന്നതിനിടയിലാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ സുരേന്ദറിനെ കണ്ടെത്തിയത്. ഉടന്‍ ലിഫ്റ്റിനു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ലിഫ്റ്റിനോടു ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് ശ്യാംബഹദൂറും ഭാര്യയും രണ്ടു മക്കളും താമസിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page