ലണ്ടന്‍: 22 കാരിയുടെ കന്യകാത്വം ലേലത്തിലൂടെ വിറ്റത് 18 കോടിക്ക്. ലോറ എന്ന യുവതിയാണ് തന്റെ കന്യകാത്വം വില്‍പന നടത്തി കോടികള്‍ സമ്പാദിച്ചത്. ഒരുഎസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴി നടന്ന ലേലത്തില്‍ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലേലത്തില്‍ ഒരു ഹോളിവുഡ് നടനാണ് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത്. റെക്കാര്‍ഡ് തുകയ്ക്ക് കന്യകാത്വം സ്വന്തമാക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ ഈ തീരുമാനത്തില്‍ തനിക്ക് യാതൊരു വിധത്തിലും വിഷമമില്ലെന്ന് കോളേജ് വിദ്യാര്‍ഥിനിയായ ലോറ വെളിപ്പെടുത്തി. ധനികരായ പ്രായമുള്ള പുരുഷന്മാരുമായി വന്‍ തുക വാങ്ങി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ തുറന്നു പറഞ്ഞു. പല സ്ത്രീകളും ഒരു നേട്ടവുമില്ലാതെ അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുന്നു. ഭാവിയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള തന്ത്രപരമാണ് ഇതെന്നാണ് ലോറ വ്യക്തമാക്കി. കരാറിലെ മറ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം ലോറ തന്റെ കന്യകാത്വം തെളിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചാണ് ഡോക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടന്നത്. ഈ കരാറിന്റെ നടപടികള്‍ എല്ലാം രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ ലഭിച്ച പണം ഭാവിയില്‍ തന്റെ കരിയര്‍ ലക്ഷ്യങ്ങള്‍ നേടാന്‍ ഉപയോഗിക്കുമെന്നാണ് ലോറ പറയുന്നത്. പണം ഉപയോഗിച്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിക്കൂട്ടാനാണ് തീരുമാനം. ഇനി പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ഭാവികാര്യങ്ങള്‍ നടപ്പിലാക്കാമെന്നും ലോറ പറഞ്ഞു.
ഒരു ‘ഷുഗര്‍ ബേബി’ ആകാനും പ്രതിമാസം 30,000 പൗണ്ട് (ഏകദേശം 3 കോടി രൂപ) സമ്പാദിക്കാനുമാണ് പദ്ധതിയിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
