ചൂട് അസഹ്യമാകുന്നു; സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു

കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കൂടുന്നു. മൂന്നു പേര്‍ക്ക് ഇന്ന് സൂര്യാതപമേറ്റു.
മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷ്, മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍, കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് വാഴത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് വരുമ്പോഴാണ് സുരേഷിന് സൂര്യാഘാതമേറ്റത്. കഴുത്തില്‍ പൊള്ളലേറ്റ സുരേഷ് മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്. കെ.ജി ഉദയനു ഉച്ചയ്ക്ക് 12:30ന് ആണ് സൂര്യാതപമേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page