കാസര്‍കോട്: വയോധികനെ കശുമാവിന്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി മുണ്ട്യത്താലിലെ കുടുക്കേന്‍ നാരായണന്‍ (73) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. ഭാര്യ: ദേവകി. മകള്‍: സരോജം. മരുമകന്‍: രവീന്ദ്രന്‍. സഹോദരങ്ങള്‍: കേളു കരുവാളം, പരേതരായ കുഞ്ഞിപാര്‍വ്വതി, കുഞ്ഞിരാമന്‍.
