പ്രണയവിവാഹം: രണ്ടു മക്കള്‍ പിറന്നതോടെ ഭാര്യയെ മര്‍ദ്ദിക്കല്‍ പതിവായി; യുവാവിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

മംഗ്‌ളൂരു: യുവാവിനെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ചേര്‍ന്ന് ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു. ബീദര്‍, ഔറാദ്, ബിച്ചെപ്പള്ളിയിലെ ശ്രീധര്‍ ശിവരാജ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സവിത, ഇവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രണയത്തിലായിരുന്ന ശ്രീധര്‍ ശിവരാജും സവിതയും ആറു വര്‍ഷം മുമ്പാണ് വിവാഹിതരായത്. രണ്ടു മക്കള്‍ പിറന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി. സ്ഥിരമായി മദ്യലഹരിയില്‍ വീട്ടിലെത്തുന്ന ശിവരാജ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവാക്കി. ഇതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page