നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കായികാധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കായിക താരത്തിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കായികാധ്യാപകന്‍ അറസ്റ്റില്‍. ടോമി ചെറിയാന്‍ എന്നയാളെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പുല്ലൂരാംപാറയിലെ ഒരു സ്ഥാപനത്തിലെ കായിക പരിശീലകനായ ടോമി ചെറിയാന്‍ പുതുതായി സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തില്‍ അഡ്മിഷന്‍ എടുക്കാന്‍ കായിക താരത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനി ഇതിനു തയ്യാറായില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥിനിയെയും അമ്മയെയും വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page