ഒന്നിച്ചു ബാറിൽ പോയി മദ്യപിച്ചു, തിയേറ്റർ ഫെസ്റ്റിവലിലും പങ്കെടുത്തു; തർക്കത്തിനിടെ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂർ: സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ ചക്കമുക്ക് സ്വദേശി അനില്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ച മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page