മുറ്റത്തു നിന്നു താഴ്ചയിലേക്ക് വീണ വീട്ടമ്മയ്ക്കു ദാരുണാന്ത്യം

കാസര്‍കോട്: വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന വീട്ടമ്മ താഴെയുള്ള പറമ്പിലേക്കു വീണു മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, പാറക്കടവിലെ നാരായണി (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന നാരായണി പെട്ടെന്നു താഴേക്കു വീഴുകയായിരുന്നുവെന്നു സഹോദരന്‍ രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരന്‍ ബാബുവിന്റെ പരാതിയില്‍ രാജപുരം പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

You cannot copy content of this page