ശിവരാത്രി: ശിവക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരം

കാസര്‍കോട്: ശിവ പ്രാര്‍ത്ഥനകള്‍ കൊണ്ട് ശിവക്ഷേത്രങ്ങള്‍ ബുധനാഴ്ച ഭക്തിസാന്ദ്രമായി. വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രങ്ങളിലെത്തിയ ഭക്തജനങ്ങള്‍ പൂജകളിലും അഭിഷേകങ്ങളിലും പ്രാര്‍ത്ഥനകളിലും ഭജനകളിലും ശിവ പഞ്ചാക്ഷര നാമജപങ്ങളിലും മുഴുകുന്നു. ജില്ലയില്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, നീലേശ്വരം തളിയില്‍ ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രം, അദല്‍പാടി ഉമാമഹേശ്വരി ക്ഷേത്രം, പാടി കൈലാസ ക്ഷേത്രം, നാരമ്പാടി ഉമാ മഹേശ്വര ക്ഷേത്രം, ബേളൂര്‍ മഹാശിവക്ഷേത്രം, മട്ടലായി മഹാശിവക്ഷേത്രം, പൂങ്കാവനം ക്ഷേത്രം, മധൂര്‍ മദനന്തേശ്വര ക്ഷേത്രം, ഗുഡ്ഡെ മഹാലിംഗേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വ്രതവും പ്രാര്‍ത്ഥനയും പ്രത്യേക നാമജപവും തുടരുന്നു. രാത്രി ഭക്തര്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥനാനിരതരാവും. ആഘോഷങ്ങളുടെ ഭാഗമായി നൃത്തോത്സവം, സാംസ്‌കാരിക പരിപാടികള്‍, ഭൂതബലി എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page