ഷാര്‍പ്പ് ഷൂട്ടര്‍ക്ക് ഉന്നം തെറ്റി; പന്നിക്കു വച്ച വെടി കൊണ്ടത് ട്രാന്‍സ്‌ഫോര്‍മറില്‍, ഒരു പ്രദേശമാകെ ഇരുട്ടിലായി

പാലക്കാട്: നാട്ടില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നിക്കൂട്ടത്തെ കൊന്നൊടുക്കാന്‍ ഇറങ്ങിയ ഷാര്‍പ്പ് ഷൂട്ടര്‍ക്ക് ഉന്നം പിഴച്ചു. പന്നിക്കു വച്ച വെടി ട്രാന്‍സ്‌ഫോര്‍മറില്‍ കൊണ്ട് രണ്ടര ലക്ഷം രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ കുമരം പുത്തൂരിലാണ് സംഭവം. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അതീവ രൂക്ഷമായതോടെയാണ് പഞ്ചായത്ത് നേരിട്ട് രംഗത്തിറങ്ങിയത്. നാട്ടിലിറങ്ങി നാശനഷ്ടം വരുത്തുന്ന പന്നികളെ വെടിവച്ചു കൊല്ലാന്‍ ഷൂട്ടര്‍മാരെ നിയമിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഡസനിലേറെ പന്നികളെ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം പന്നി എത്തിയ വിവരമറിഞ്ഞ് ഷൂട്ടര്‍ സ്ഥലത്തെത്തി വെടിവച്ചു. പക്ഷെ കൊണ്ടത് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍. ഇതോടെ ഒരു പ്രദേശം ഒന്നാകെ ഇരുട്ടിലായി. ഇതോടെയാണ് ഉന്നം പിഴച്ച കാര്യം വെടിവച്ച ആളും അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ജീവനക്കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ പരിശോധന നടത്തി. വെടിയേറ്റ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നും രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും കണ്ടെത്തി. ബദല്‍ മാര്‍ഗ്ഗം കണ്ടെത്തിയാണ് തല്‍ക്കാലത്തേക്ക് പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page