അണങ്കൂരിലെ പ്ലൈവുഡ് മാളില്‍ വന്‍ തീപിടുത്തം

കാസര്‍കോട്: അണങ്കൂരിലെ എം.ആര്‍.സി പ്ലൈവുഡ് മാളില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാസര്‍കോട് ഫയര്‍ഫോഴ്‌സിലെ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പി.വി.സി ബോര്‍ഡുകള്‍, ജിപ്‌സം ബോര്‍ഡുകള്‍, പ്ലൈവുഡ് എന്നിവ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു
സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണു ഗോപാല്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ. പ്രസാദ്, സി.വി ഷബില്‍ കുമാര്‍, എസ് അഭിലാഷ്, ജിത്തു തോമസ്, ഹോംഗാര്‍ഡുമാരായ ടി.വി പ്രവീണ്‍, വി.വി ഉണ്ണികൃഷ്ണന്‍, പി. രഞ്ജിത്ത്, കെ.വി ശ്രീജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page