കാമുകിയെ വിവാഹം കഴിച്ച വിരോധം; നവവരനെ ബസിനകത്ത് കുത്തിക്കൊന്നു, സംഭവം ഭാര്യയുടെ കണ്‍മുന്നില്‍

മംഗ്‌ളൂരു: കാമുകിയെ വിവാഹം കഴിച്ച വിരോധമാണെന്നു പറയുന്നു നവവരനെ ഓടിക്കൊണ്ടിരുന്ന ബസിനകത്തു കുത്തിക്കൊന്നു. ഷിമോഗ, സാഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഗംഗാധര (30) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിര്‍സി സ്വദേശിയായ പ്രീതം ഡിസൂസ(30)യെ പൊലീസ് അറസ്റ്റു ചെയ്തു. പ്രീതം ഡിസൂസ ഒരു യുവതിയുമായി പത്തുവര്‍ഷത്തിലധികം കാലം പ്രണയത്തിലായിരുന്നു. എന്നാല്‍ നാലുമാസം മുമ്പ് പ്രസ്തുത യുവതിയെ ഗംഗാധര കല്യാണം കഴിച്ചു. ഇത് പ്രീതം ഡിസൂസയെ പ്രകോപിതനാക്കിയത്രെ. കഴിഞ്ഞ ദിവസം ഒരു സര്‍വ്വീസ് ബസില്‍ കയറിയ പ്രതി, പൂര്‍വ്വ കാമുകിയും ഭര്‍ത്താവും ഒരേ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ടു. കലി കയറിയ പ്രീതം ഡിസൂസ ഗംഗാധരയുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടയില്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page