പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നടുകളിയാട്ടം ഇന്ന്

കാസര്‍കോട് : പുലിക്കുന്ന് ഐവര്‍ ഭഗവതിക്ഷേത്രം നടുക്കളിയാട്ട ദിവസമായ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ തെയ്യങ്ങള്‍ അരങ്ങത്തെത്തി. കാളപ്പുലിയന്‍ തെയ്യം, പുലിക്കണ്ടന്‍ തെയ്യം, പുല്ലൂര്‍ണ്ണന്‍ തെയ്യം, പുല്ലൂരാളി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവയാണ് അരങ്ങത്തെത്തിയത്. ഉച്ചയ്ക്ക് ഒരുമണിക്ക് നടുകളിയാട്ടം ആരംഭിക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ പുല്ലൂര്‍ണ്ണന്‍, വേട്ടക്കൊരുമകന്‍, കാളപുലിയന്‍, തെയ്യങ്ങളുടെ വെള്ളാട്ടവും രാത്രി എട്ടുമണിക്ക് മടപ്പുര ശ്രീ മുത്തപ്പന്‍ തിരുമുല്‍ക്കാഴ്ച കമ്മിറ്റിയുടെയും ശ്രീ ഭഗവതി മഹിള സംഘത്തിന്റെയും തിരുമുല്‍ക്കാഴ്ച സമര്‍പ്പണവും നടക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചന പൂജ രാത്രി 9.30ന്. പുലിക്കണ്ടന്‍ ദൈവത്തിന്റെ വെള്ളാട്ടത്തോടുകൂടി എഴുന്നള്ളത്ത്, ബിംബ ദര്‍ശനം മുതലായവ നടക്കും. രാത്രി 11 മണി മുതല്‍ പുള്ളിക്കരിങ്കാളിയമ്മ, പുല്ലൂരാളി, മന്ത്രമൂര്‍ത്തി, എന്നീ തെയ്യങ്ങളുടെ തോറ്റവും, വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും കുളിച്ചേറ്റവും. 25നു രാവിലെ അഞ്ചു മണിക്ക് ആയിരത്തിരി മഹോത്സവം, ശ്രീ പുള്ളി കരിങ്കാളി അമ്മയുടെ (ആയിരത്തിരി) തിരുപുറപ്പാട്, തുടര്‍ന്ന് തുലാഭാരം, പ്രസാദ വിതരണം നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page