അസി. പോസ്റ്റ് മാസ്റ്ററെ കാണാതായി; 72,000 രൂപയും കാണാനില്ലെന്നു പരാതി

മംഗളൂരു: സജിപാപഡു അസി. പോസ്റ്റ് മാസ്റ്ററെ 72,000 രൂപയടങ്ങിയ മെയില്‍ ബാഗുമായി കാണാതായെന്നു സജിപാനഡു പോസ്റ്റ് മാസ്റ്റര്‍ അസ്മിനാ ബാനു പരാതിപ്പെട്ടു. 19-നു രാവിലെ ബലഗാവി സ്വദേശിയായ ബാലപ്പ തെഗ്യാല്‍ (28) എന്ന സജിപാപഡു അസി. പോസ്റ്റുമാസ്റ്ററുടെ കൈയില്‍ 72,000 രൂപ അടങ്ങിയ മെയില്‍ ബാഗ് ഏല്‍പ്പിച്ചിരുന്നു. പാനെ മംഗളൂരു പോസ്റ്റ് ഓഫീസില്‍ മെയില്‍ ബാഗ് ഏല്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചാണ് മെയില്‍ ബാഗ് കൊടുത്തതെന്നു പറയുന്നു. മെയില്‍ ബാഗുമായി പോയ അസി. പോസ്റ്റ് മാസ്റ്റര്‍ പാനെ മംഗളൂരു പോസ്റ്റ് ഓഫീസിലെത്തിയില്ലെന്നു മാത്രമല്ല, അയാളുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആണെന്നായിരുന്നു മറുപടിയെന്നു പറയുന്നു.
സംഭവത്തെ തുടര്‍ന്നു പോസ്റ്റല്‍ അധികൃതര്‍ കന്തൂരിലുള്ള ഇയാളുടെ താമസസ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ കാണാതായ മെയില്‍ ബാഗ് അവിടെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ പണവും അയാളെയും കണ്ടെത്താനായില്ല. ഇതേതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page